Apr 11, 2020

ഗാസ്പാറില്ല ദ്വീപിൽ
എനിക്ക് സ്വന്തക്കാരില്ല
യാത്രക്കിടയിൽ
പ്രണയം പോലും
തിരഞ്ഞിട്ടില്ല
എന്നിട്ടും
കടലിനു നടുവിൽ
ഞാൻ ഗിറ്റാറിൽ
പെട്ടു.

കറുത്ത തൊപ്പിയിൽ
പാട്ടിലെ മീനുകൾ
ജീവിച്ചു
ആൽബെർട്ട പട്ടണം
എന്നെ കാത്തു നിൽക്കുന്നു
എന്ന് അപ്പോൾ
ഞാനോർമിച്ചു.
ദ്വീപ് വെളുത്ത
കുതിരയെ പോലെ
ചിനക്കുമ്പോൾ
ഞാനവിടം വിട്ടു.

വെളുത്ത കുപ്പായത്തിൽ
ഇലകൾ വരച്ചുവെച്ച്
മേലെ വന്ന തിങ്കളെ
നോക്കി നടക്കുമ്പോൾ
മെറ്റിൽഡ എന്നെ
തിരിഞ്ഞു നോക്കി
അവളുടെ ഡോക്ടർക്കവളോട്
തീരാത്ത പ്രണയമാണ്.
ധവള നക്ഷത്രങ്ങളുടെ
തീരാത്തിളക്കം
.
വിളഞ്ഞ
ചോളപ്പാടത്തിനരികെ
നടക്കുമ്പോൾ
മിഖായേൽ
ഗ്രാമത്തിലെ വിശപ്പിന്റെ
ബ്ലാക്ക് ആൻഡ് വൈറ്റ് 
ചിത്രങ്ങളെടുത്തു
കുഞ്ഞുങ്ങൾ
വെറുതെ പേടിച്ചു
അവർക്കയാൾ അപ്പം
കൊടുത്തു.
കൈ ചേർത്ത് പിടിച്ചു
പിന്നെയും പടമെടുത്തു.

ഫം-ങു-ലയോവിലെ
കണ്ടു കൈ വീശിയ
ജനതയ്ക്ക്
കടന്നു പോകുമ്പോൾ
വയലിൻ
കൊടുത്തു
മാസ്ക്കിട്ട കുട്ടി
കണ്ണുകൾ കൊണ്ട്
ചിരിച്ചു.
വയോധികർ
കൈകളുയർത്തി
സലാം കാണിച്ചു.

തോണിയിൽ വെച്ചാരോ
ദാഹത്തെ കുറിച്ചു
ചോദിച്ചു
എന്റെ ദാഹം
ലോകത്തിന്റെ
മുറിവുണങ്ങുമ്പോൾ
മാറുമെന്ന് പറഞ്ഞു
ബോട്ടോലാനിൽ
ഗോതമ്പ് ബിയറുമായി
കാത്തിരിക്കുന്ന 
ചങ്ങാതിമാരുണ്ടെന്നോർത്തു.

തുടർന്ന്
ലോകത്തിന്റെ 
മുറിവുകൾക്ക് വേണ്ടി
പാടിക്കൊണ്ടേയിരുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...