Showing posts with label കടുപ്പം കൂടിയത് - കട്ടൻ ചായ. Show all posts
Showing posts with label കടുപ്പം കൂടിയത് - കട്ടൻ ചായ. Show all posts

Oct 26, 2014

12.35 AM

മധുര നാരങ്ങ പിഴിഞ്ഞെടുത്ത
രാത്രികൾ,
നിറച്ചു വച്ച സ്ഫടിക കോപ്പകളിൽ
പാതകൾ പാതകളോട്
പറഞ്ഞു തോറ്റ പരാതികൾ പോലെ 
ചില മുന്തിയ തോന്നലുകളാൽ
വീണവായിക്കുന്ന ചിലർ.
പണ്ടുകണ്ടവർ
പാതിയിൽ മറഞ്ഞവർ
പതിരു വീണ പാതിരാക്കിനാവിന്റെ
പത്താമത്തെ വരികളിൽ
ചാഞ്ഞു കിടന്നു പരസ്പരം
ചിറകുകൾ പോലും
മറന്നു കളഞ്ഞവരാണ് -
ആ ചിലരിൽ ചിലരാണ് നമ്മൾ.
നമ്മളിൽ നമ്മളെ
നമുക്ക് തന്നെ തന്നിട്ട് പോയവർ.

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...