Showing posts with label morning. Show all posts
Showing posts with label morning. Show all posts

Mar 21, 2016

Morning images

നഗരത്തിലെ തിരക്കേറിയ പാത  
ഇരുണ്ടു മങ്ങിയ മുഖവുമായി ആകാശം
മഞ്ഞു പോൽ വിഷാദം
പതിയെ പോകുന്ന കടുത്ത നിറമുള്ള എസ് യു വി 
ആരെയോ കാത്തു നിൽക്കുന്നൊരാൾ 
അയാൾക്ക് പോകാൻ തയ്യാറായി വരുന്ന ബ്ലൂ കാബ്
അയാളുടെ  നിഷേധം
സദാ ജാഗരൂകരായി കാവൽക്കാർ
കുനിഞ്ഞു നിന്ന് കുപ്പായം നേരെയാക്കുന്ന ഏതോ രാജ്യക്കാരി
അരികിൽ അഴുക്കു കുപ്പായത്തിൽ 
വാഹനം കഴുകുന്നവർ 
റെഞ്ച് റോവർനു കീഴിലൂടെ പായുന്ന പൂച്ച
കാറിൽ തണുപ്പിൽ പൂഡിൽ 
യാത്രയ്ക്ക് തയ്യാറായി സഞ്ചാരി
ഹെഡ് ഫോണിനു നടുവിൽ
ചെവികൾ തിരുകി ആ സ്വാതന്ത്ര്യത്തിൽ ചിലർ
ഊന്നു വടിയിൽ വാർദ്ധക്യം താങ്ങി അറബ് കച്ചവടക്കാരൻ
കാലിൽ തട്ടിത്തടഞ്ഞു പോകും പ്രാവിന്റെ തൂവൽ
പാർക്ക്‌ ചെയ്ത വാഹനങ്ങളിക്കിടയിൽ 
പാതി കഴിച്ച ബിയർ കാനുകൾ, പിന്നെ  
വരാമെന്നേറ്റ കാറ്റ് മഞ്ഞ്  മഴ 
അക്ഷമ  അക്ഷമ  അക്ഷമ    

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...