Showing posts with label Off poetry. Show all posts
Showing posts with label Off poetry. Show all posts

Jun 19, 2016

​ ​ ആ ജീവിതം കുരിശിനു പിന്നിൽ വെച്ചിട്ടുണ്ട്

കാൽ നനയാതെ 
കടൽ കടക്കും 
ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ
തുറന്നു വിടുക  ​
നിന്റെയുള്ളിലെ 
മണ്ടാരിൻ മീനുകൾ 
സിംഫണി തേടി പോവട്ടെ 
അസ്തമയത്തിൽ 
കടൽക്കരയിൽ കാത്തിരുന്നു 
കാറ്റു കൊള്ളും സൂപ്പർ സ്റ്റാർ 
കാറ്റ് പറയുന്നത് കേൾക്കൂ 
ഇരുളും മുൻപ് 
വീട് പിടിക്കുക 
നിന്റെയക്വേറിയത്തിലെ 
കുഞ്ഞാടുകൾക്ക്  വിശക്കുന്നു 
കുരിശാരോഹണത്തിനു  മുൻപ് 
തീറ്റ കൊടുത്തിട്ട് പോവുക 
നീന്തി നടക്കട്ടെ  
കുഞാടിൻ പറ്റങ്ങൾ

Apr 18, 2016

സൂര്യൻ  ഉപേക്ഷിച്ചു പോയ 
ഒരു പകൽ 
മാത്രമാണ് രാത്രി 
എന്നും 
 
സൂര്യൻ കേറി വന്നു നശിപ്പിച്ച 
ഒരു രാത്രിയാണ് 
പകൽ 
എന്നും 

നിഴൽ  ചൂണ്ടി വാദിക്കുന്നവർക്കിടയിൽ 
ഒരു വെളുത്ത പ്രവായി 
ഞാനിരുന്നു ചിരിക്കുന്നു

അടുത്ത നോക്കിൽ, ഞാൻ 
നദിയാവുകയോ 
മാറിടങ്ങൾക്കിടയിലൂടൊഴുകിയാലും  
നിങ്ങൾ കണ്ടില്ലെന്ന് നടിക്കുക 
വാദം തുടരുക  

വികാരങ്ങൾ തുടല് പൊട്ടിച്ച് 
ഇങ്ങനെ പലരെ 
ഓടിച്ചിട്ട്‌ കടിക്കുന്നത് കാണാൻ 
നല്ല രസമാണ് 

Mar 5, 2016

ഹോളി തെഴ്സ്റ്റ് ഡേ

നിന്റെ പേരിൽ എഴുതി  വെച്ച 
എന്റെ പ്രിയ ദിവസമേ 
 കാരണമില്ലാ- 
 തകത്തു വരും വെളിച്ചം 
മേശയിലിരിക്കും പാതി തുറന്ന പുസ്തകത്തെ തൊടുന്നു 
പിറകിൽ അടയുന്ന വാതിൽ, പുറത്തെറിയുന്ന
ബാക്കി  വെളിച്ചത്തിന്റെ പടയാളികൾ 
ഇരുട്ടിലൊളിച്ചു മാറുകയാണ് 
അകത്തു കയറിയ വെളിച്ചം വിളിച്ച 
പുസ്തകത്തിലെ  പാട്ടുകാർ 
വെളിച്ചത്തിനൊപ്പം  
നൃത്തം നടക്കും ഹാളിൽ ചെല്ലുന്നു 
ഹോ നൃത്തം ചെയ്യുന്നവർ 
ഊരിയെറിയും കുപ്പായങ്ങൾ 
കിളികളായ് കിളികളായ്
പറന്നു പോകുന്നു ?
ഈ പറയും   അവധി ദിവസത്തെ 
നോക്കിയിരിക്കും  ഷേക്സ്പിയർ 
ബിയർ മഗിൽ നിന്ന് ഒരു വെള്ള ചാട്ടത്തെ 
അഴിച്ചു വിടുന്നു 
അവധി ദിനം വിഖ്യാതമാണ് 
ഷേക്സ്പിയർ  ശരിക്കും ആളൊരു പാവമാണ് 

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...