''ബി '' ക്ക് തീ പിടിക്കാന്‍ തുടങ്ങുകയാണ്...
അതെന്റെ ''R'' എന്ന് പേരുള്ള രണ്ടു മുറി ഫ്ലാറ്റ് നിലനിന്നു പോരുന്ന ഒരു തെരുവാണ് .. ഒരു തെരുവിന് അങ്ങനൊരു പേരിട്ടതിന്റെ ഔചിത്യം എനിക്കറിയാന്‍ പാടില്ല ..ഞാനന്വേഷിച്ചിട്ടുമില്ല ... ബി ഒരു ചുരുട്ടായി മാറുമ്പോള്‍ , ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും [ചിലപ്പോള്‍ എനിക്കും ] കത്തിച്ചു വലിച്ചേക്കാം എന്ന് തോന്നിപ്പിക്കുന്നത് മാത്രമാണ് 'ബി' യുടെ ഏറ്റവും മോഹിപ്പിക്കുന്ന, ആസക്തനാക്കുന്ന ഒരു പ്രത്യേകത [എനിക്ക് തോന്നിയത് ] കാരണം 'ബി' പലപ്പോഴും ഒരു യോനീ ദളമാവാറുണ്ട് വലിയതും ചെറിയതുമായ സ്തനങ്ങള്‍ പൊക്കിള്‍ [അവയവങ്ങള്‍ മാത്രെമേ..! ] അങ്ങനെ ..അങ്ങനെ...അത് കണ്ടും കൊണ്ടും എനിക്കുദ്ധരിചിട്ടില്ലതതിനാല്‍ അപ്പോള്‍ 'ബി' എനിക്കൊരു പുല്ലുമായിരുന്നില്ല [അപ്പോള്‍ മാത്രം ] ഫങ്കികള്‍, നീല ഞരമ്പ് വലിച്ചു പൊട്ടിക്കാന്‍ പറ്റുന്ന തരത്തില്‍ ഇലക്ട്രിക് ഗിറ്റാര്‍ ഉണ്ടാക്കിയിട്ടുണ്ട് - 'ബി' കൊണ്ട് - പലതവണ
ഭയങ്കര രസമാണപ്പോള്‍ ..
എന്നിട്ടും എനിക്കൊന്നും തോന്നിയിരുന്നില്ല [അതെന്താണാവോ ?] എന്തൊക്കെ പറഞ്ഞാലും ,പക്ഷെ ..'ബി' - അവിടെയുള്ളവര്‍ അവിടെയുള്ളവരുടെത് മാത്രമാണ് അതൊരു വലിയ കാര്യം തന്നെയാണ് ************************* 'ബി' യിലെ റോഡുകളുടെ വലതു വശങ്ങളില്‍ നഗ്നനായി നിന്ന് ഞാനെന്റെ നീല ഡെനിം,ചുവന്ന ജെട്ടികള്‍ [ജെട്ടികളില്‍ ചുവപ്പനെനിക്കിഷ്ടം ] ഉണക്കിയിട്ടു ണ്ട് പലരും സൂക്ഷിച്ചു നോക്കിയിട്ടുമുണ്ട് ...നോക്കട്ടെ എനിക്കെന്താ? ടി ഷര്‍ട്ടും ഡെനിമും ജെട്ടിയും ഇടുന്ന എന്റെ പല കൂട്ടുകാരും /കാരികളും ഇങ്ങനെയൊക്കെ,ഇതിലും വലുതോ ചെറുതോ ആയ പലതും ചെയ്തിട്ടുണ്ട് 'ബി' അവരുടേത് പോലെ ഞങ്ങളുടെതു പോല നിങ്ങളോരോരുത്തരുടെയും സ്വന്തം ,അല്ലെങ്കില്‍ വാടകയ്ക്കോ ഉള്ള തെരുവാണ് .. ആലീസ് മാത്രം ബി യില്‍ പുറത്തു വന്നു പച്ചയ്ക്ക് ഒന്നും ചെയ്തിട്ടില്ല 'ബി' അവളുടെതായിരുന്നില്ലേ ..?? ആയിരുന്നിരിക്കണമായിരുന്നു അല്ലെങ്കില്‍ ചിലപ്പോള്‍ 'ബി' അവളുടേത് മാത്രമായിരിക്കും .......ഹോ കാട് കയറിപ്പോയി [പക്ഷെ 'ബി' യില്‍ ഒരു കുറ്റിക്കാട് പോലുമില്ല] അപ്പോള്‍ പറഞ്ഞു കൊണ്ടിരുന്നത് ... അങ്ങനെ എന്റെതുപോലെയോ,നിങ്ങളുടേത് പോലെയോ, നമ്മളുടെത് പോലെയോ ആയ 'ബി' ക്ക് തീ പിടിച്ചു കൊണ്ടിരിക്കുകയാണ് .. മൂന്നു തവണ ആഞ്ഞു വലിച്ചാല്‍ ഒരു തരി ചാരം പോലുമില്ലാതെ തീര്‍ന്നു പോയിരുന്ന 'ബി' ക്ക് ഇപ്പോള്‍ തീ പിടിച്ചു കൊണ്ടിരിക്കുകയാണ് .. ആകാശത്ത് , നഖങ്ങളില്‍ അഴുക്കുള്ള കറുത്ത വിരലുകള്‍ കാണുന്നുണ്ട് .. ലിംഗം വളര്‍ന്ന പെണ്ണുങ്ങള്‍ മഴയായി പെയ്തു തുടങ്ങിയിരിക്കുന്നു ''ഞാനും ആലീസും മേശക്കപ്പുറമിപ്പുറം ഇരുന്ന് *അമേരിക്കന്‍ സോഡാ പഫ്സ് കോരി കഴിക്കുകയാണ് അവള്‍ക്കിതൊരു പ്രശ്നമെയല്ലത്രേ വെളിയില്‍ പെണ്‍ തുള്ളികള്‍ തകര്‍ത്തു പെയ്യുന്നതു കാണാം ആണുങ്ങളുടെ ദേഹത്ത് സ്തനങ്ങള്‍ വളരുന്നത് ഈ ഇടവേളകളിലാണ് പുറത്തിറങ്ങി നനയാമായിരുന്നു 'ബി' യിലെ മഴയല്ലേ പക്ഷെ .. ഒളിച്ചു വെച്ച ചിറക് ,ആലീസ് നനഞ്ഞു പോവും ..തണുക്കും മരവിച്ച്- മരിച്ചു പോയേക്കും അത് കൊണ്ട് 'ബി' ക്ക് ഒന്നും സംഭവിക്കില്ല പടരുന്ന തീ കെട്ടു പോവില്ല.. 'ബി' കത്തിയാലും നനഞ്ഞാലും ഞങ്ങള്‍ [ഞാനും ആലീസും മാത്രം ] മരിച്ചു പോവെണ്ടതൊരു- അനിവാര്യതയല്ല .. എങ്കിലും 'ബി' കത്തി പോകും എന്നൊരു പുക വന്നു കൊണ്ടിരിക്കുന്നുണ്ട് *************** പുകയടിച്ചില്ലെങ്കിലും ഞാനോര്‍ത്തത് 'ബി' യുടെ ആണ്‍ വേശ്യകള്‍ മാത്രം തീറ്റ കൊടുത്തിരുന്ന [ചൊക്ലി] പട്ടി കുഞ്ഞുങ്ങളെ കുറിച്ചാണ് .. അവറ്റകള്‍ വെന്തു ചത്താല്‍ .. ആ വേശ്യകള്‍ [ആണ്-വേശ്യകള്‍ ] കണ്ണ് നിറയ്ക്കുമെന്നുറപ്പ് പിന്നെയവര്‍ സവാള അറിഞ്ഞിട്ട സലാഡ് തിന്നും , കരഞ്ഞു കള്ള് കുടിക്കും പരസ്പരം ചുണ്ട് കടിച്ചു പൊട്ടിക്കും അപ്പോള്‍ 'ബി' ക്ക് മൂപ്പിച്ച ഉള്ളിയുടെ മണമായിരിക്കും ********* ഹാ ..മതി ആവശ്യമില്ലാത്തത് ..എന്റെതല്ലാത്തത് ചികഞ്ഞു ചികഞ്ഞോര്‍ക്കുന്നത് എനിക്കുപേക്ഷിക്കാനാവാത്ത ദു:ശീലമാണ് തൊലി പൊള്ളി പൊളിഞ്ഞു പോയാലും പുതിയൊരു ''ബി'' നാളേക്ക് ശരിയായിക്കോളും എന്ന് ആലീസ് എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ ഞങ്ങള്‍ വസ്ത്രങ്ങള്‍ ധരിക്കുകയാണ് നാളെ പുതിയ ബി യില്‍ ഞങ്ങള്‍ നഗ്നരായി പഴയ വസ്ത്രങ്ങള്‍ ഉണങ്ങാനിടും .. [നോക്കൂ ആലീസും 'ബി' ക്ക് വെളിയില്‍ വന്നു എല്ലാം ചെയ്യാന്‍ തയ്യാറായിരിക്കുന്നു ] ഹി ഹി ഇപ്പോള്‍ .. തുടങ്ങുമ്പോള്‍ പറഞ്ഞ ആ തീ എനിക്കൊരു പ്രശ്നമില്ലാത്തതായിരിക്കുന്നു .. 'ബി' കള്‍ തീപ്പെടാനുള്ളതും വീണ്ടുമുണ്ടാവാനുള്ളതും ആയിരുന്നിരിക്കണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു.....
*അമേരിക്കന്‍ സോഡാ പഫ്സ് : - ഒരു ഐസ് ക്രീം ഫ്ലേവര്‍
|
Oct 24, 2012
ബീ മൈന്‍ ...
Subscribe to:
Post Comments (Atom)
വിഷാദോപനിഷത്ത് !
നഷ്ടമായ ശ്വാസത്തെ തിരഞ്ഞു തോൽക്കുന്ന നാളുകളിലൊന്നിൽ ഋതു മാറിവന്ന മഴചാറൽ പോലെ വിറച്ചു വീഴുകയാണ് നമ്മിലാരുടെയോ നിഴൽ. പരസ്പരം ഉ...
-
നഷ്ടമായ ശ്വാസത്തെ തിരഞ്ഞു തോൽക്കുന്ന നാളുകളിലൊന്നിൽ ഋതു മാറിവന്ന മഴചാറൽ പോലെ വിറച്ചു വീഴുകയാണ് നമ്മിലാരുടെയോ നിഴൽ. പരസ്പരം ഉ...
-
മൂന്നാള് നിലയിലെ മുറി , സമാന്തരമായി തുറന്നിട്ട ജനാലകള്‍ - എന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി നിവര്‍ത്തി വെച്ച കാലുകള്‍...
-
എത്രയുണ്ട് ഘനസാന്ദ്രത എന്നെക്കുറിചചോർക്കുമ്പോൾ നിന്റെ ഐസ്ക്യൂബുകൾക്ക്?
No comments:
Post a Comment