Mar 2, 2013

വിഷാദ പര്‍വ്വത്തില്‍ നിന്ന് തത്സമയം ..

ഇന്നൊരു ദിവസമെങ്കിലും ഇനങ്ങനെയാവരുതെന്ന 
തീരുമാനത്തിലെയ്ക്കെത്താന്‍ കല്പ്പിക്കപ്പെട്ട് 
മുടന്തി നടന്നുകൊണ്ടിരിക്കുന്നവന്റെ, 
അങ്ങനെത്തന്നെയാവണം ഇന്നും/എന്നും  എന്നുള്ള 
ന്യായത്തെ/ആഗ്രഹത്തെ  എന്തിന്റെ പേരില്‍ 
അതൊരു തെറ്റല്ലെന്ന്  തെളിയിക്കും എന്നുള്ളതായിരുന്നു 
ഇന്നത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്..

പ്രശ്നങ്ങളില്‍ , പുളിച്ചു തികട്ടലില്‍ 
ഇനിയുമനുഭവിച്ചിടാമാനന്ദമെന്തോരാനന്ദം 
എങ്കിലുമെന്‍   
അടിപൊളി സ്വപ്നമേ, മോഹമേ 
അന്ത: രംഗങ്ങളില്‍ എന്തിനു പടരുന്നു
വിഷാദ  ഛവി  ?
 
ഇനിയും കടന്നു പോവാന്‍ അനുവദിക്കാതെ 
തടഞ്ഞു വെച്ചിടുള്ള ഈ  ദിവസത്തെ 
ആര്‍ക്കു വേണ്ടി ചിലവഴിക്കാനാകും എന്നൊരു 
കുരുക്കിക്കെട്ടിയ ചോദ്യമായിരിക്കണം 
അവിചാരിതമായൊരീ വിഷാദത്തെ ഇടവഴിയില്‍ നിന്നും 
മെയിന്‍ റോഡിലേക്ക് കയറ്റി നിര്‍ത്തുന്നത് 

അന്യായം  തന്നെയെങ്കിലും 
തടഞ്ഞു വെയ്ക്കാന്‍ ഞാന്‍ ആളല്ലെന്നത് കൊണ്ട് 
കൊള്ളരുതായ്മ കൊണ്ട് കുളിരുന്ന ഉള്ളം 
സകല വിധ വിഷാദങ്ങളെയും പടിഞ്ഞാറോട്ട് 
പറഞ്ഞു വിടുന്നു 

''വിഷാദങ്ങളുടെ രാജ്യമേ എന്റെ,എന്നെ മുഴുവനായി ദത്തെടുത്തെക്കൂ 
ഞാന്‍ 
നിന്റെ ലോകത്തെനിക്കൊരു പൌരത്വത്തിനു 
അപേക്ഷിക്കുന്നു'' 

പ്രാര്‍ത്ഥനകളില്‍ പ്രാന്തന്‍ കുമാരന്‌ സ്തുതി
വിഷാദത്തില്‍ ആനന്ദിക്കുന്നവന് സലാം   

അനുവദിക്കപ്പെട്ട ദിവസങ്ങള്‍ 
അറുതിയില്‍ നിന്നും കുറയുന്നതില്‍ ആഹ്ലാദിച്ച് ,
സ്വകാര്യതയില്‍ രമിച്ച് 
അതേ  ഉറക്കത്തില്‍ നിന്ന് ഉണരാതെ തന്നെ 
കതകു തുറന്ന്,  അവളൊഴികെയുള്ള 
അവളുമാരെ/മറ്റുള്ളവരെ പുറത്താക്കുന്നു 

അതിശയമോ ആനന്ദമോ 
അപ്രതീക്ഷിതമായി കടന്നു വരുന്നതിനെ 
സസൂക്ഷ്മം വീക്ഷിക്കുന്നു ,
വിഷാദത്തിന്റെ നിഴലില്ലാത്തവയെ നിര്‍ദയം 
നിറയൊഴിച്ചു കളയുന്നതില്‍ പരം ആനന്ദം 
വേറെയെന്തുണ്ട് ?

ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും 
 പകലുകള്‍ ഒറ്റയ്ക്ക് , രാത്രികളില്‍  മുടന്തി നടന്നാലും 
രാത്രികള്‍ കൂട്ടം കൂടി പകലുകളില്‍ തെണ്ടിത്തിരിഞ്ഞാലും 
ആരാലെല്ലാം തടയപ്പെട്ടാലും / 
തല്ലുപിടിച്ചാലും 
ഈ ദിവസം ഇങ്ങനെ ഫ്രെയിം ചെയ്തു വെയ്ക്കുന്നത് 
നിഗൂഡതകളുടെ   ഛായാഗ്രാഹകനായതിനാല്‍  
മുടന്തന്റെ ദൂരങ്ങള്‍ 
നിഷ്പ്രയാസം പിന്നിലെയ്ക്കൊടാന്‍ തുടങ്ങുന്നു 

പ്രശ്നങ്ങള്‍ കൊണ്ടെന്തെന്താനന്ദങ്ങള്‍, വിഷാദങ്ങള്‍ 
അന്ത:രംഗങ്ങളില്‍ വീണ്ടും 
അടിപൊളി സ്വപ്‌നങ്ങള്‍ മോഹങ്ങള്‍ 

ദിവസങ്ങള്‍ ഒതുക്കി  വെച്ച 
 ടൈം ടേബിളില്‍ , 
ഒരു  മുടന്തന്‍ കുട്ടി നീല നിറത്തില്‍ 
കോരി വരയ്ക്കുന്നു .. 
വീണ്ടും വിഷാദത്തിന്റെ പച്ച നിറം 
ആനന്ദത്തിലെയ്ക്ക് പരക്കുന്നു 

വീണ്ടും വീണ്ടുമെന്താനന്ദങ്ങള്‍ 
വിഷാദങ്ങള്‍ 
എന്‍ 
അടിപൊളി സ്വപ്നമേ, മോഹമേ ..!

2 comments:

  1. നന്നായിട്ടുണ്ട്....

    ReplyDelete
    Replies
    1. താങ്ക് യു ദിവ്യ മോള്‍

      Delete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...