വീണ്ടും
വീണ്ടും
ഇങ്ങനെ നേരെ വന്ന് ..
ഗോവണി കയറി
ഇടനാഴി താണ്ടി
വാതിലില്‍ മുട്ടാതെ ,മുറിയില്‍വന്ന് ..
കാര്‍പെറ്റില്‍ ..
കട്ടിലിനടിയില്‍ /മുകളില്‍
സോഫയില്‍ , ജനലില്‍
തീന്മേശയില്‍ ബാക്കി വെച്ച നൂഡില്സില്‍..
ആഷ്ട്രെയില്‍ ...ഷര്‍ട്ടിന്റെ കുടുക്കില്‍
പാന്റ്സിന്റെ പോക്കെറ്റില്‍ തുടങ്ങി
ഇടമില്ലാ ഇടങ്ങളിലെല്ലാം
വന്നിരുന്ന്.. കിടന്ന്.. മലര്‍ന്ന്.. ......
........
ശ്വാസം പോലെ ഉള്ളിലേക്ക് കയറി
ഇനിയും കളയാന്‍ വെച്ചവയ്ക്കൊപ്പം കൂടി ..
കണ്ണിലൂടെ ,
കയ്യിലൂടെ ,
വായിലൂടെ
പല പാട്ടുകളായി
പുറത്തു ചാടാന്‍ വെമ്പി കൊണ്ടിരിക്കുമ്പോള്‍
വീണ്ടും വീണ്ടും വേണ്ടാന്ന് വെയ്ക്കാന്‍ വേണ്ടി
ഒന്നും ശ്രദ്ധിക്കാതെ
തിരിഞ്ഞും മലര്‍ന്നും കമിഴ്ന്നും കിടന്നു നോക്കി
തോറ്റു പോകുമ്പോള്‍ ,
യാതൊരു തരത്തിലും
സാദ്ധ്യതകള്‍ ഇല്ലാതെയാവുമ്പോള്‍
ഒരു പുക ശ്വാസ നാളത്തിലേക്ക് വിട്ട്
ആശ്വസിക്കുന്നു
പിന്നെ
പതിയെ പറഞ്ഞു വെച്ച അതിനെയെല്ലാം
ഓരോന്നായി എടുത്ത്.. .. .
കുളിക്കുമ്പോഴും പല്ലുതെയ്ക്കുംബോഴും
അപ്പിയിടുമ്പോള്‍ പോലും കൂടെ കൂട്ടി..
ഒന്നുമോര്‍ക്കാതെ കുറെ സംസാരിച്ച്, ചിരിച്ച്
ഇതിനി ആരെടുക്കും എന്ന് ആകാശത്തേക്ക് നോക്കി ചിന്തിച് ച്
എങ്ങനെ ?
എവിടെ ? കളയും എന്ന് തല ചൊറിഞ്ഞ്
അങ്ങനെ കുറെ നടക്കും
അവളുണ്ട് അവളുന്ടെന്നു അത് തന്നെ ഓര്‍മിപ്പിക്കും
അങ്ങനൊരുവളെ കാണാമെന്ന് പറഞ്ഞിടത്ത് ചെന്നിരിക്കുമ്പോള്‍
അവളോടും കൂടി പറയാമെന്നും
രക്ഷപെട്ടു കളയമെന്നും ഓര്‍ക്കും
അവള്‍ വന്നിട്ടും അവളോട് പറഞ്ഞിട്ടും ഒന്നും സംഭവിക്കാതെ
അത് പിന്നെയും പിന്നെയും എന്നെ വലം വെച്ച് കൊണ്ടിരിക്കും
നഗരത്തിന്റെ തിരക്കേറിയ കോണില്‍ വെച്ച് ,
അവ എല്ലാം കൂടി
തലങ്ങനെ വിലങ്ങനെ വന്നിടിക്കും ..
അങ്ങനെ അങ്ങ് ചിതറിപ്പോയെക്കും
വന്നവരിലും വായുവിലും കലര്‍ന്നു പോയവരെ
അതില്‍ നിന്ന്
എങ്ങനെ തിരിച്ചെടുക്കും
ഞെരിഞ്ഞു പോകുമ്പോള്‍ പോലും സ്വതന്ത്രമാകാതെ
പിന്‍ തുടരുമ്പോള്‍
വേറെന്തു ചെയ്യും
കടല് കടത്തി പറത്തിവിട്ടാലും
പ്രതീക്ഷിക്കാത്തൊരു ദിവസം
വിലാസം വെച്ചൊരു കത്തായി കയില്‍ വന്നുപെട്ടാല്‍
എന്ത് മറുപടിയെഴുതും
പുറത്തേക്കു വാതിലുകളില്ലാത്ത ആ
വീട്ടില്‍ നിന്നും ഇറങ്ങി ഒരു ശരീരം മുഴുവന്‍
ഒഴുകി നടന്നാല്‍
എങ്ങനെ കണ്ടില്ലെന്നു നടിക്കും
ചില ഭാഗങ്ങളില്ലാതെ ചില ഭാഗങ്ങളുണ്ടാവില്ലെന്ന്
ഉറപ്പായിക്കഴിയുമ്പോള്‍
ഇനിയുള്ളതവയെ ഭാഗഭാക്കാവാന്‍ അനുവദിക്കുക മാത്രമാണ്
പോംവഴി
ഇതുള്ള കാലത്തോളം
അതും ഉണ്ടായിക്കൊണ്ടിരിക്കുമായിരിയ് ക്കും എന്നൊരു തോന്നലിന്
വേര് പിടിച്ചു കൊണ്ടിരിക്കുമ്പോള്‍
വേര്‍ത്തിരിച്ചെടുക്കാനാവാത്ത വിധം
ഒരു പുകയും ചുമയും വായുവില്‍ അലിയുന്നു
തുറന്ന് കിടക്കുന്ന ജനാലയിലൂടെ ഇനിയും
വരാനുള്ളവയെ പ്രതീക്ഷിക്കുന്നു .
സജ്ജമായിക്കഴിഞ്ഞ തുറന്ന മുറിയിലേക്ക്
വീണ്ടും അവ
ചോദിക്കാതെ കടന്നു വരുന്നു ..
No comments:
Post a Comment