Jan 15, 2013

വിന്‍ ഡോ







മൂന്നാള്‍ നിലയിലെ മുറി ,
സമാന്തരമായി തുറന്നിട്ട ജനാലകള്‍ -
എന്റെ സ്വര്ഗ്ഗത്തിലേക്കുള്ള 
വഴി 

നിവര്‍ത്തി വെച്ച കാലുകള്‍-
മുകളിലേക്കുള്ള   പടികള്‍ ,

ബിയറിന്റെ പുളിയുടെ 
മണമുള്ള വഴികള്‍

വഴികളില്‍ നിശാ ശലഭങ്ങളുടെ
ഊരിയെറിഞ്ഞ  ചിറകുകള്‍ 
അത്രത്തോളം സാദ്ധ്യതകള്‍ 
എത്രത്തോളം ആസക്തികള്‍ 

എന്റെ സ്വര്ഗ്ഗമേ ..
എന്റെ മാത്രം സ്വര്ഗ്ഗമേ..
ഇ ദിവസത്തിലെ അവസാന കാറ്റ് 
ഇതിനകത്ത് വന്ന്  വീശിക്കൊള്ളാന്‍ 
അനുവദിക്കേണമേ  

ഇത് പക്ഷെ 
എല്ലാ തവണയും  പോലെയല്ല 

പുറത്തു പെയ്യുന്നതെന്താണ് 
പതിവുകള്‍ക്കു പോലും ഓര്‍മയില്ല 

അകത്താസക്തികള്‍ 
പുറത്ത് അനാവശ്യങ്ങള്‍ 

അവയ്ക്കെല്ലാമെന്തു  നിറമുള്ള 
കുപ്പായങ്ങള്‍ ,
കുടുക്കില്ലാത്ത നിക്കറുകള്‍ 
വള്ളിയില്ലാത്ത പാവടകള്‍ 

******
ഒളിഞ്ഞു നോക്കലുകളെയും 
ചൊറിഞ്ഞ് ചുവക്കലുളെയും 
കടത്തി വിടുന്ന  വഴികളെ 

ഇതിനകത്തേയ്ക്കൊരു  മഴയെ കടത്തി വിടരുതെന്ന് 
ഞാനിതാ കല്‍പ്പിക്കുന്നു 

തത്സമയം ,
അസ്വാഭാവികതയുടെ 
സ്വാഭാവിക നിര്‍ബന്ധം  അസഹ്യമാണ്  
എന്നൊരോര്‍മയില്‍ പെട്ട് ഓടാമ്പലുകള്‍ 
അടയുന്നു 

ഈ വെളുത്ത രാത്രിയില്‍  
വീഞ്ഞപ്പെട്ടിയിലെ ഇരുംബാണികള്‍
ഊരിത്തെറിക്കുന്നതിനു മുന്പ്  


വെര്‍ച്വല്‍ പ്രണയത്തെ 
നിര്‍ഭയം വെളിയിലെറിയാന്‍
ഒരു ജനല്‍ പാളി മാത്രം ഇപ്പോള്‍  തുറന്നിടുന്നു 
അന്യരില്‍ അടയുന്ന വാതിലുകളെ 
പൂട്ടി ക്കിടക്കുന്ന  ഓടംബലുകളെ 

അല്‍പ സമയത്തിനുള്ളില്‍ 
 ആസക്തി ഊരിയെരിഞ്ഞൊരു 
പ്രണയം
പുറത്തു തനിച്ചു നഗ്നയായി മഴ നനയും  

മേല്‍ക്കൂരയില്ലാത്ത ബസ്‌ സ്ടോപ്പുകള്‍                                                             
എലി ചത്തു കിടക്കുന്ന തട്ടുകടകള്‍ 
പ്രധിഷേധിക്കുന്ന  വിദ്യാര്‍ഥികള്‍ 
നാറുന്ന ഓടകള്‍ 
വിമോചന സമരക്കാര്‍ 
എന്നിവ അവളുടെ  ഇരു വശത്തിലൂടെയും 
ഓടിപ്പോകും 

അല്‍പ സമയത്തേക്ക്  
ഞാനൊന്നും കാണുന്നില്ല 
ഒരു  നായിന്റെ മക്കളും 
ഒന്നും കാണുകയും വേണ്ട 

വാതിലടയുന്നു 

എന്റെ സ്വര്ഗ്ഗമേ 
എന്റെ മാത്രം സ്വവര്ഗ്ഗമേ ....

3 comments:

  1. സ്വര്‍ഗ്ഗത്തിലേക്കെത്താനും ആസക്തി. ആസക്തിയുടെ അവസാനം സ്വര്‍ഗ്ഗവും...

    ReplyDelete
    Replies
    1. ജീവിക്കണ്ടേ തുമ്പി....ആരൊക്കെ ജീവിച്ചാലും ഇല്ലേലും ..എനിക്ക് മാത്രം അടിപൊളിയായി ജീവിക്കണ്ടേ ?

      Delete
  2. "എന്റെ സ്വര്ഗ്ഗമേ
    എന്റെ മാത്രം സ്വവര്ഗ്ഗമേ ...."
    ആഹാ... ആണ്‍പക്ഷമോ?

    (കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...