Nov 10, 2014

ആകാശങ്ങളെക്കുറിച്ച് ചിലയവിശ്വാസങ്ങൾ

ഞാൻ 
ആകാശത്തിനുമപ്പുറമാണെന്ന്, 
മേഘങ്ങളിൽ  പുതഞ്ഞുപോയ 
ശരീരമാണെന്ന് /നഗ്നതയാണെന്ന്,
മെക്സിക്കൻ വിമാനങ്ങളാണെന്ന്  
അന്യമായ വേറെന്തോ ആണെന്ന് 
നിങ്ങൾ പറയുന്നു 

ഞാൻ 
അത് ഞാനല്ലെന്ന്  ;)
നീല ജലാശയങ്ങളാണെന്ന്  
നീലച്ചടയൻ ചെടികളാണെന്ന്  
നിലച്ച വാച്ചിൽ നിന്നുപോയ 
നിമിഷങ്ങളാണെന്ന് 
നിങ്ങൾ തന്നെയാണെന്ന് 
പറഞ്ഞുകളയുന്നു 

അവിശ്വാസത്തിനു മേലെ 
വാഴുന്നൊരാൾ 
നമ്മളിലാരെ വിശ്വസിക്കുമെന്നാണ് 
നിങ്ങളിപ്പോൾ   കരുതുന്നത് ?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...