Nov 13, 2014

വെയിലിൽ നമ്മൾ നോക്കിയിരിക്കുമ്പോൾ

ഇരിക്കും, കറങ്ങുംകസേരയിലൊരു 
ലോകം.
ചുറ്റിലും ശര വേഗത്തിലോടും 
ലോകങ്ങളെ നോക്കിക്കൊണ്ടിരിക്കും 
ചിരിക്കും
ചിരിക്കും 
പറന്നു പോയ ചിറകുകൾ
തങ്ങളിൽ നിന്നൂർന്നു പോയ
തൂവലുകളെ ഓർക്കും പോലെ
പണ്ടുണ്ടായിരുന്നയാ വിഷ്ണുലോകത്തെ-
യോർക്കും
വീണ്ടും ചിരിക്കും 
ചിരിക്കും 
ഏതു ലോകങ്ങളിൽ നിന്നുമേതോ
ലോകങ്ങളിലെക്കുള്ള വിമാനസർവീസുകളെ
സ്തുതിച്ചു കൊണ്ടിരിക്കും 
എന്നവസനിക്കുമെന്നറിയാത്ത 
വസന്തകാലത്തിൽ 
ചെന്നിറങ്ങാൻ തീരുമാനിച്ച നിമിഷം 
ചുറ്റിലും കറങ്ങി നടക്കും-
ലോകങ്ങളിലെക്കിറങ്ങി നടക്കാൻ തുടങ്ങും 
നേരെ വളഞ്ഞ് 
കറങ്ങി നടന്ന് 
കിടന്നു കിടന്ന്
അങ്ങനെ പൊടുന്നനെ 
പുതിയ ലോകത്തിൽ നിന്നൊരു 
വാഹനം വരും 
വിളിച്ചു കയറ്റിപ്പറക്കും.
വീണ്ടുമിപ്പോൾ കറങ്ങും-
കസേരയിലിരിപ്പുണ്ടൊരു ലോകം 
ചുറ്റിലും ശര വേഗത്തിലോടും 
ലോകങ്ങളെ നോക്കിക്കൊണ്ടിരിക്കും.


2012 Batch

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...