ചിന്തിക്കുന്ന തലച്ചോറ്
തിരക്ക് പിടിച്ചൊരു നഗരം
പോലെയാണെന്ന് വിചാരിച്ച്
ഒരാളുടെ ഗദ്‌ഗദത്തെയും സാധ്യതകളെയും
അഴിച്ചുവിട്ട പുസ്തകക്കെട്ടിലേക്ക്
പാടം കഴിഞ്ഞുള്ള വലിയ കിടങ്ങു്
ചാടിക്കടന്ന് ചെന്ന് നോക്കുമ്പോഴുണ്ട്
പിണക്കം കൊണ്ട് മഞ്ഞയായ കാടിന് നടുവിൽ
തലയിൽ നിറയെ പൂക്കൾ ചൂടി ഒരുവൻ.
അവനു ചുറ്റും ചാഞ്ഞിറങ്ങി-
വന്നു നിൽക്കും നിറയെ ഇലകൾ.
അധികനേരം നോക്കിനിൽക്കാതെ
അവനെയൊന്ന് അമർത്തി ചുംബിച്ചിട്ട്
ഇരുളിൽ തിരികെ വന്നു.
കിടന്നു, ഇപ്പോൾ ഏറെയായി
ഉറക്കം കിട്ടുന്നില്ല, എന്താണിത്
ഇലകൾക്കെന്തിനാണ് ശലഭങ്ങളുടെ ആകൃതി
എന്ന് ചോദിച്ച്,
അമേരിക്കയിൽ ജീവിക്കുന്ന
അയാൾക്ക്
മെയിൽ ടൈപ് ചെയ്യുകയാണ്
ഞാനിപ്പോൾ..
തിരക്ക് പിടിച്ചൊരു നഗരം
പോലെയാണെന്ന് വിചാരിച്ച്
ഒരാളുടെ ഗദ്‌ഗദത്തെയും സാധ്യതകളെയും
അഴിച്ചുവിട്ട പുസ്തകക്കെട്ടിലേക്ക്
പാടം കഴിഞ്ഞുള്ള വലിയ കിടങ്ങു്
ചാടിക്കടന്ന് ചെന്ന് നോക്കുമ്പോഴുണ്ട്
പിണക്കം കൊണ്ട് മഞ്ഞയായ കാടിന് നടുവിൽ
തലയിൽ നിറയെ പൂക്കൾ ചൂടി ഒരുവൻ.
അവനു ചുറ്റും ചാഞ്ഞിറങ്ങി-
വന്നു നിൽക്കും നിറയെ ഇലകൾ.
അധികനേരം നോക്കിനിൽക്കാതെ
അവനെയൊന്ന് അമർത്തി ചുംബിച്ചിട്ട്
ഇരുളിൽ തിരികെ വന്നു.
കിടന്നു, ഇപ്പോൾ ഏറെയായി
ഉറക്കം കിട്ടുന്നില്ല, എന്താണിത്
ഇലകൾക്കെന്തിനാണ് ശലഭങ്ങളുടെ ആകൃതി
എന്ന് ചോദിച്ച്,
അമേരിക്കയിൽ ജീവിക്കുന്ന
അയാൾക്ക്
മെയിൽ ടൈപ് ചെയ്യുകയാണ്
ഞാനിപ്പോൾ..
No comments:
Post a Comment