അപാരതകളെ ഭംഗിയാക്കി വരച്ച
ചുവരുകൾ മാത്രം കാണാവുന്ന വീട്ടിൽ
തോന്ന്യവാസങ്ങളുടെ ബിയർ ബോട്ടിലിൽ
നുരയും വൈകുന്നേരങ്ങളിൽ, തിയോഡാർ
നീ വരച്ചു വെച്ച അവളുടെ വിരൽത്തുമ്പുകളെ
ഓർത്തത് കൊണ്ട് മാത്രം നിനക്ക് ഞാൻ
വാറ്റുചാരായം വാങ്ങിത്തരും
ആർക്കും കൈ കൊടുക്കാത്ത ഈ നഗരത്തിന്റെ
സ്വന്തമായി നീയിത് , എത്ര കാലമായി ഇങ്ങനെ?
ഇതിനോടകം എന്നെപോലെ എത്ര സ്വാർത്ഥജീവികളുടെ
ബ്രഷിനു നിറം മുക്കിത്തന്നു
വിരൽത്തുമ്പുകളിൽ നിന്ന് നീ തുടരൂ തിയോഡാർ
അനിഷ്ടം കൊണ്ട് മുഴുവാക്കാതെ പോയാൽ പോലും
ആയുസു വറ്റുവോളം നിനക്ക് ഞാൻ അന്നം തന്നുകൊള്ളാം
ചാരം നിറഞ്ഞ നിന്റെ മേശപ്പുറം നിന്റെ ഭ്രമമാണെന്ന്
വീണുടഞ്ഞ ചായക്കുപ്പികൾ നിന്റെ ചോരയിൽ
കലർന്നുവെന്ന് ഹെലന് മാത്രമല്ല എനിക്കുമറിയാം
കടൽക്കരയിലെ ധനികനായ വൃദ്ധനെ
കൊന്നുകൊടുത്തതിന്റെ പേരിൽ
എന്റെ കയ്യിൽ ഇപ്പോൾ ധാരാളം പണമുണ്ട്
നിനക്ക് ഞാൻ രാപ്പകലില്ലാതെ മദ്യമൊഴിച്ചു തരാം
നിനക്കിഷ്ടമല്ല എന്നാൽ പോലും ഞാൻ പറയുന്നത്
നീയാവളുടെ വിരലിൽ നിന്ന് വീണ്ടുമാരംഭിക്കും
എന്ന് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്
മറ്റൊന്നിനും എന്നെ പിടിച്ചു നിർത്താനാവില്ല
എന്ന തരം മുന്തിയ സ്വാര്ഥത കൊണ്ടൊന്നുമല്ല -
ഞാനിങ്ങനെ പുലമ്പുന്നത് എന്നെങ്കിലും നിനക്കറിയാമോ
നീ വരഞ്ഞു തീരുമ്പോൾ ആ കൈമടക്കിൽ വന്നു ചേരുന്ന
ഒരു കുഞ്ഞു മറുകുണ്ടല്ലോ അതിനു വേണ്ടിയാണ്
അതിനുവേണ്ടി മാത്രമാണ് നിന്നോടീ വിധം ഞാൻ യാചിക്കുന്നത്
കേവലമൊരു മറുകിന് വേണ്ടിയാണോ നീയീ മരിക്കുന്നതെന്നൊക്കെ
ചോദിച്ചാൽ നിന്നെ നോക്കി ഞാൻ നന്നായിട്ടൊന്നു ചിരിക്കുമായിരിക്കും
കാരണം ലോകത്തിനെ മുഴുവനായി വലിച്ചെറിഞ്ഞു കളഞ്
എന്നെ വട്ടനെന്നു വിളിച്ചു എന്റെ കവിളിൽ തൊട്ട ഒരേയൊരു ജീവിയാണത്
അന്ന് മാത്രമാണ് നിറഞ്ഞ കണ്ണുകൾ കൊണ്ട് ഞാനാ മറുക് കണ്ടത്
നീ സമ്മതിക്കണം തിയോഡാർ
ലഹരി കൊണ്ടോ പണം കൊണ്ടോ , അലസമായി ഞാൻ കണ്ട ഈ ലോകത്തിലെ
എന്തിനു വേണ്ടിയാണെങ്കിലുമോ വേണ്ടി നീ അത് തുടരണം
നിനക്ക് ഞാൻ കാവൽ നിന്ന് കൊള്ളാം നിനക്ക് വേണ്ടി
ഏതു കസീനോയും ഞാൻ കൊള്ള ചെയ്യാം
വിരലുകളിൽ നിന്നോ ഞരമ്പുകളിൽ നിന്നോ ഒരു മിന്നൽ പോലെ
ആ സിദ്ധി പടരുമായിരുന്നെങ്കിൽ എന്നെ നിന്റെ വിരലുകൾ
ഞാൻ അറുത്തെടുക്കുമായിരുന്നു
അത് കൊണ്ട് നീ തുടരൂ
ഇതിനുമപ്പുറം മടക്കത്തിനുമുന്പ് ഒരു വിധത്തിലും എനിക്കിനി യാചിക്കാനില്ല
യാമങ്ങൾ മൂന്ന് തികയുമ്പോൾ എനിക്കാ കയ്യിലെ മറുക് കണ്ടിരിക്കണം
റാന്തൽ തെളിയുകയാണ് ചിത്രകാരാ
നിനക്ക് തുടങ്ങാൻ നേരമായി ,
നമുക്കീ രാത്രി അവസാനിക്കുന്നില്ല , എനിക്കിനി പോവാൻ ദൂരമില്ല
മുറുക്കിക്കെട്ടിയ നിന്റെ ഗിറ്റാറിന്റെ കഴുത്തിലെ തന്ത്രി
ഞാൻ കണ്ടിച്ചു കളയുന്നതിനു മുൻപ്
നമ്മുടെ ബന്ധത്തിന്റെ ചില്ലുഗ്ലാസ്സിൽ നുരയുന്ന
ഈ പറങ്കി ചാരായത്തിന്റെ പേരിൽ
എന്റെ തലച്ചോറിൽ നുരയ്ക്കുന്ന അതിതീവ്രമായ
തരിപ്പിന്റെ പേരിൽ നീ നിന്റെ ബ്രഷുകൾ നനയ്ക്കുക തിയോഡാർ
ഞാൻ ദേഹം വിട്ടു മറുകിലേക്ക് യാത്ര തിരിക്കുന്നു
നിറഞ്ഞ കണ്ണുകൾക്കുള്ളിലൂടെ അവളുടെ
കൈത്തണ്ടയിൽ മറുകുകൾ....

No comments:
Post a Comment