Jul 12, 2016

അകത്തെ ചുവരിനോട് ചേർത്തു വരച്ച ചുവപ്പു പരവതാനിയിൽ 
വെളിച്ചം വീണു മിനുങ്ങുന്നുവെന്നോ 
പടർന്നു പന്തലിച്ച പൂച്ചെടികൾക്കു താഴെ 
അത്താഴ മേശയിൽ രാവിൽ
പൈനാപ്പിൾ നോക്കി
നീരൊഴുക്കിലേക്കു തുറക്കും ജനാലയിൽ 
നീല മെഴുകുതിരികൾ തെളിയുന്നുവെന്നോ  
അങ്ങനെ മേഘങ്ങൾ രാവിലെ
മട്ടുപ്പാവിൽ വന്നു നിന്നു വിളിക്കവേ
കാപ്പിയും പുസ്തകങ്ങളും
ചാരുബെഞ്ചിൽ ഓർത്തിരിക്കുന്നുവെന്നോ
പറയാം
ഇങ്ങനെ ഇതിനെ വെറുതെ 
ഇടമെന്നു ഓർക്കുമെങ്കിൽ

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...