Jul 12, 2016

യാമമേതെന്നറിയാത്ത 
പാതിരാ നേരത്തു
നിറയെ മിന്നാമിനുങ്ങുകളുള്ള 
അതിലേറെ മുന്തിരിവള്ളികളുള്ള 
വഴിയേ 
മട്ടുപ്പാവിൽ വെളിച്ചമുള്ള
മേൽക്കൂര തേടി നടക്കവേ
സ്കാർലറ് ജൊഹാൻസണിന്റെ
പൂച്ചക്കുട്ടി വഴിതെറ്റി-
മുന്നിലേക്കോടി വരുന്നു
നീലക്കണ്ണിൽ നോക്കുമ്പോൾ
കണ്ണട വെച്ച പെൺകുട്ടി
പൂ പറിക്കാനിരിക്കുന്നത്
ഓർമ വരുന്നു
കിളിക്കുഞ്ഞിന് തീറ്റ കൊടുക്കുന്ന
അമ്മക്കിളിയുടെ ചുവപ്പൻ കൊക്ക് കാണുന്നു
പുൽത്തകിടിയിൽ വെള്ളം തേവുന്ന
വെളുത്ത തൊപ്പിക്കാരനെ കാണുമ്പോൾ
വഴിയരികിലെ ബസ്സ്റ്റോപ്പിലെ
പെൺകുട്ടിയുടെ തലയിൽ നിറയെ ഇലകൾ
കണ്ടു കണ്ട്
മിനാരങ്ങളുടെ മുകളിലെക്കു കയറുമ്പോൾ
വഴികളെ നീളെ നീല നിറം തേച്ച പടികൾ
അവയിലിരുന്ന സുലൈമാനി മോന്തുന്നവർ
എന്തു വേണം എന്തു വേണം
എന്ന ചോദ്യം കൊണ്ടു പോകൂ
എന്നു പറയുന്നു
മിനാരങ്ങളുടെ അറ്റം കാണും നേരം
കെട്ടിടങ്ങൾ റോന്തു ചുറ്റും
വരയാടിൻ പറ്റത്തിനോട് പറഞ്ഞപ്പോൾ
പാത്രങ്ങൾ നിറയെ പലനിറം
സ്വപ്നങ്ങളാണ് എത്ര വേണമെങ്കിലും
എടുത്തുകൊള്ളൂ എന്ന്
മട്ടുപ്പാവിൽ വെളിച്ചമുള്ള മിനാരങ്ങളിൽ
നിന്നു തിരികെ വരുമ്പോൾ
സ്കാർലറ് ന്റെ പൂച്ചക്കുഞ് പാട്ടുംപാടി ഒരു
പട്ടിക്കുട്ടി ആയി മാറിയിരുന്നു
എന്നെ കാണാതെ കുഞ്ഞനാമ
കടലിലേക്ക് പോയിരുന്നു
നേരമേറെ വൈകി
കയ്യിലിരുന്നു ചിണുങ്ങും പട്ടിക്കുഞ്ഞു
തിരികെ വീണ്ടും സ്കാർലെറ്ന്റെ
പൂച്ചപൂച്ചക്കുഞ്ഞാവും മുൻപ്
ഞാൻ ഓടിപ്പോവട്ടെ

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...