1
ബിയർ തിരകളുടെ ഈ
നുരയിൽ നിന്ന്
രക്ഷപ്പെട്ടു നീന്തുന്ന സായന്തനമേ
നിനച്ചിരിക്കാതെ മാനസമൊരു
മഗ്ഗിലേക്ക് മറിയുമ്പോൾ
അത്തിമരം ഏകാന്തമാവുന്നുവെന്നറിയുന്നുണ്ടോ
അതിരുവിട്ട വിചാരങ്ങളിലേക്കാണ്
ബ്ലൂ മാർലിൻ മീനുകൾ ചിറകു വീശി വരുന്നത്
തുറന്നു വെച്ച കൈയിന്റെ വിരലുകളിൽ നിന്ന്
കടലൊഴുകിപ്പോകുന്നതോർക്കുമ്പോൾ
നെഞ്ചിൽ ജിൽ ജിൽ ..
2
ബിയർ തിരകളുടെ ഈ
നുരയിൽ നിന്ന്
രക്ഷപ്പെട്ടു നീന്തുന്ന സായന്തനമേ
നിനച്ചിരിക്കാതെ മാനസമൊരു
മഗ്ഗിലേക്ക് മറിയുമ്പോൾ
അത്തിമരം ഏകാന്തമാവുന്നുവെന്നറിയുന്നുണ്ടോ
അതിരുവിട്ട വിചാരങ്ങളിലേക്കാണ്
ബ്ലൂ മാർലിൻ മീനുകൾ ചിറകു വീശി വരുന്നത്
തുറന്നു വെച്ച കൈയിന്റെ വിരലുകളിൽ നിന്ന്
കടലൊഴുകിപ്പോകുന്നതോർക്കുമ്പോൾ
നെഞ്ചിൽ ജിൽ ജിൽ ..
2
എല്ലാ തരം അപ്പൂപ്പന്താടികളും
വന്നു നിറഞ്ഞു നിന്ന തലയാണയാളുടേത്
എല്ലാ തരം ബോഗൻ വില്ലപ്പൂക്കളും
ഏതു തരം തായ്‌വേരുകളും
ഏതോ ജാതിയിലകളും ചെറിപ്പഴങ്ങളും
പർപ്പിൾ മാർട്ടിൻ പക്ഷികളും
ഒന്നിച്ചു വന്നിരിക്കുന്ന ചില്ല..!
വന്നു നിറഞ്ഞു നിന്ന തലയാണയാളുടേത്
എല്ലാ തരം ബോഗൻ വില്ലപ്പൂക്കളും
ഏതു തരം തായ്‌വേരുകളും
ഏതോ ജാതിയിലകളും ചെറിപ്പഴങ്ങളും
പർപ്പിൾ മാർട്ടിൻ പക്ഷികളും
ഒന്നിച്ചു വന്നിരിക്കുന്ന ചില്ല..!
3
പറിഞ്ഞോ മുറിഞ്ഞൊ പോകുന്ന പ്രേമത്തിന്റെ
അപ്പക്കുട്ടകളിലേക്ക് ലില്ലിപ്പൂക്കൾ വാരിയിടുകയാണ്.
അസ്തമയത്തിൽ കുളിക്കുമ്പോൾ,
കണ്ണീരൊഴുക്കുമ്പോൾ,
രാത്രിയുടെ ഗന്ധമുണ്ടാവും.
തലമുടിയിൽ നിന്നും
കൈ മടക്കുകളിൽ നിന്നും
മുലകളിൽ നിന്നും
ലില്ലിപ്പൂക്കൾ തന്നെ വളരും
കാലം മാറി വരും
ദേശാടനപ്പക്ഷികൾ തിരിച്ചുപോകും
വീണ്ടും വൈകുന്നേരമാവും
വെളിച്ചം വീഴും
നല്ലനേരം
ഇനി നമുക്കറുത്തെടുക്കാം
ആ ക്ഷണിക സ്പന്ദനത്തിന്റെ
മൃദുലതയെ..
അസ്തമയത്തിൽ കുളിക്കുമ്പോൾ,
കണ്ണീരൊഴുക്കുമ്പോൾ,
രാത്രിയുടെ ഗന്ധമുണ്ടാവും.
തലമുടിയിൽ നിന്നും
കൈ മടക്കുകളിൽ നിന്നും
മുലകളിൽ നിന്നും
ലില്ലിപ്പൂക്കൾ തന്നെ വളരും
കാലം മാറി വരും
ദേശാടനപ്പക്ഷികൾ തിരിച്ചുപോകും
വീണ്ടും വൈകുന്നേരമാവും
വെളിച്ചം വീഴും
നല്ലനേരം
ഇനി നമുക്കറുത്തെടുക്കാം
ആ ക്ഷണിക സ്പന്ദനത്തിന്റെ
മൃദുലതയെ..
4
..
അനന്തരം, വസന്തത്തിന്റെ
അസഹ്യമായ ശല്യം കൊണ്ടയാൾ
ചുവന്ന പനിനീർപ്പൂക്കൾക്കു നേരെ
നിർത്താതെ നിറയൊഴിച്ചു
ഒരു വസന്തകാലം കൂടുതൽ കടുത്ത
ചെമ്പനീർ പൂക്കൾ പെയ്തു , തുടർന്ന്
അതിശൈത്യത്തിലേക്കയാളുടെ
മുറിവുകളൊഴുകിപ്പോയി
അനന്തരം, വസന്തത്തിന്റെ
അസഹ്യമായ ശല്യം കൊണ്ടയാൾ
ചുവന്ന പനിനീർപ്പൂക്കൾക്കു നേരെ
നിർത്താതെ നിറയൊഴിച്ചു
ഒരു വസന്തകാലം കൂടുതൽ കടുത്ത
ചെമ്പനീർ പൂക്കൾ പെയ്തു , തുടർന്ന്
അതിശൈത്യത്തിലേക്കയാളുടെ
മുറിവുകളൊഴുകിപ്പോയി
No comments:
Post a Comment