നോക്കൂ
നീ നിന്റെ വർണ മേഘങ്ങളെയും
പുള്ളിപ്പുലികളെയും
എനിക്ക് തരിക
തലേ രാത്രിയിലെ
പാർട്ടിക്ക് ശേഷം കണ്ട
ത്രീ ഡി സ്വപ്നത്തിൽ
മറന്നു വെച്ച രംഗത്തിൽ
പച്ചമരക്കാടുകളുടെ
തണലിന്റെ ഉപമയിൽ
കാറ്റിന് തോൾ കൊടുത്ത്
കാത്തു നിൽപ്പിന്റെ പര്യായങ്ങൾ
എഴുതുന്നുണ്ട് ഒരാൾ
തെന്നി നീങ്ങുന്നുണ്ട്
ചെമ്മരിയാടിൻറെ അരുവികൾ
താഴ്‌വാരത്തിലെ തണുപ്പിൽ
തുന്നിവെച്ച പൂക്കൾ.
നേരാണ്
പ്രേമം കൊണ്ട് മാത്രമാണ്
നക്ഷത്രങ്ങളുടെ
വിടവുകളിൽ നിന്നിങ്ങനെ
നീല വെളിച്ചത്തെ
നൂൽനൂറ്റെടുക്കുന്നത്
പുലിപ്പല്ലിന്റെ മിനുക്കത്തിലേക്ക്
ഹൃദയമെന്ന ഉപകരണത്തിന്റെ
മിടിപ്പുകളെറിഞ്ഞു കൊടുക്കുന്നത് .
നീ നിന്റെ വർണ മേഘങ്ങളെയും
പുള്ളിപ്പുലികളെയും
എനിക്ക് തരിക
തലേ രാത്രിയിലെ
പാർട്ടിക്ക് ശേഷം കണ്ട
ത്രീ ഡി സ്വപ്നത്തിൽ
മറന്നു വെച്ച രംഗത്തിൽ
പച്ചമരക്കാടുകളുടെ
തണലിന്റെ ഉപമയിൽ
കാറ്റിന് തോൾ കൊടുത്ത്
കാത്തു നിൽപ്പിന്റെ പര്യായങ്ങൾ
എഴുതുന്നുണ്ട് ഒരാൾ
തെന്നി നീങ്ങുന്നുണ്ട്
ചെമ്മരിയാടിൻറെ അരുവികൾ
താഴ്‌വാരത്തിലെ തണുപ്പിൽ
തുന്നിവെച്ച പൂക്കൾ.
നേരാണ്
പ്രേമം കൊണ്ട് മാത്രമാണ്
നക്ഷത്രങ്ങളുടെ
വിടവുകളിൽ നിന്നിങ്ങനെ
നീല വെളിച്ചത്തെ
നൂൽനൂറ്റെടുക്കുന്നത്
പുലിപ്പല്ലിന്റെ മിനുക്കത്തിലേക്ക്
ഹൃദയമെന്ന ഉപകരണത്തിന്റെ
മിടിപ്പുകളെറിഞ്ഞു കൊടുക്കുന്നത് .
No comments:
Post a Comment