Apr 11, 2020

ഒരു പിടച്ചിലിൽ
ദേഹത്തിനു കുറുകെ
ചുവന്ന വാഹനം 
കയറിയിറങ്ങിപ്പോകുന്നു
ഹൗറാബ്രിഡ്ജ് മാതിരി
നീണ്ടു നിവർന്ന വിചാരത്തിലേക്ക്
ചുവപ്പ് പടർത്തി
പാഞ്ഞുപോയ വണ്ടി
എന്ന കണക്കിന്
ബോധത്തിൽ നിറയെ
ടയറുരഞ്ഞ പാടുകൾ.
നോവുകളുടെ 

ഈ ആൽഫബെറ്റിങ്ങനെ
പരിക്ക് പറ്റി കിടക്കവേ
പാഞ്ഞു വരുന്ന
അടുത്ത വിചാരത്തിലെ
ഡോറിൽ തൂങ്ങി
രക്ഷപെടുകയല്ലാതെ
മറ്റെന്ത്?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...