Dec 29, 2014

എന്തിനുവേണ്ടിയാണന്തികൾ.?

ഈ തെരുവിലെ ജനക്കൂട്ടത്തിലേക്ക് 
ഞാൻ മരിച്ചു പോവുന്നു 
ഏറ്റവും സുരക്ഷിതമായ രഹസ്യം പോലെ 
മണ്ണിനാത്മാവിലെ ഏകാന്തതയിൽ നിന്ന് 
ഞാൻ തിരികെ നീന്തി വരും 
നമുക്ക് പങ്കിടാൻ 
ആയിരം ആത്മഹത്യകളുടെ-
സ്പർശങ്ങളല്ലാതെ
മറ്റെന്തുണ്ട്  കിളിയേ ..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...