അങ്ങനെയിരിക്കെ
അതിജീവിച്ചു കഴിഞ്ഞ
ആ അതി സങ്കീർണ ദുരന്തം
വീണ്ടും
കണ്ടു
വിലയിരുത്താൻ
, ഞാൻ
വർഷങ്ങൾ പിറകിലേക്ക് പോയി ..
മൂന്നാലു വർഷം മുൻപത്തെയ്ക്കത്രയധികം
ദൂരമില്ലെങ്കിലും
വേണ്ടായിരുന്നു
താങ്ങാൻ കഴിയാത്ത സാഹചര്യങ്ങൾ
മരണം കൊണ്ട്
രക്ഷപെട്ടെന്നോ
വിവാഹം കൊണ്ട്
കെണിയിൽ
പെട്ടെന്നൊ
പറഞ്ഞു തുലക്കേണ്ടതായിരുന്നു
ഒഴിവാക്കേണ്ടതായിരുന്നു
എങ്കിലും ;
ബുദ്ധിമോശം
അത്ര മോശം മോശമൊന്നുമല്ല
അതുകൊണ്ട് മാത്രം
സഹിക്കുന്നു
ശേ..!!
അന്നത് ചെയ്യാഞ്ഞത്
നന്നായി എന്ന് ഇന്ന് തോന്നിപ്പോകുന്നെങ്കിലും
എന്തെങ്കിലുമൊക്കെ
ചെയ്തു തുലയ്ക്കെണ്ടാതയിരുന്നു
കുറഞ്ഞ പക്ഷം
കെട്ടിതൂൂങ്ങി
ചാ
വേ
ണ്ട
തെങ്കിലുമാ
യിരുന്നു
.
കഴിഞ്ഞ കാലങ്ങളിൽ
നീലാകാശവും ചുവപ്പാകാശവും
കറുപ്പാകാശവും എന്റേത് മാത്രമായിരുന്നു
അതിനാലെന്റെ
വാശി മൂത്ത്
അവിടെക്കേറി
നിലാവിനെ കെട്ടഴിച്ചു വിട്ടു
നക്ഷത്രങ്ങളെ കൂട് തുറന്നു വിട്ടു
മേഘങ്ങളെ ഡോളറിനു വിറ്റു
സൂര്യനെ മാത്രം വെറുതെ വിട്ടു
അതെ
മുഴുവൻ സമയകോമഡിയാണ്
എങ്കിൽ പോലും
ബുദ്ധിമോശം
ഒരു മോശം മോശമൊന്നുമല്ല
ദുരന്ത പങ്കില ജീവിതം
''കഴിഞ്ഞപോയ കാലമെന്ന
പാട്ട് പോലെ അടിപൊളിയാണെന്ന്
അനുഭവിക്കാത്തവർ പറയും
പിന്നിട്ട കാലമല്ലേ
ഓർമകളുടെ
നിത്യഹരിത വനങ്ങൾ
ഹോ !
മോഹി
ച്ചു മോഹിച്ച്
മതിയാ
യത് കൊണ്ട്
രാവിൻറെ നിഴലുകളിൽ നിന്ന്
കരിമ്ബടങ്ങൾഎടുത്തു മാറ്റു
ന്നു
സൂര്യന്റെ ചില്ലകളിൽ
നിന്ന്
പ്രഭാതങ്ങൾ
പറന്നു വരട്ടെ
നമുക്കിനി
തിന വയലുകളിലേക്ക്
വെള്ളം തേവാൻ പോവാം
പെട്ടന്ന് വർത്തമാനത്തിലേക്ക്
തിരികെ വന്നു
സായാഹ്നങ്ങളിൽ നിന്ന്
കുതിരകളെ കെട്ടറത്ത് വി
ട്ടു
അവയീ പകലുകളെ കടത്തിക്കൊണ്ടു പോവട്ടെ
എന്തെന്നാൽ,
വസന്തകാലത്തെ
പാട്ടുകളിൽ ഒന്നുപോലും
പാഴായിപ്പോകുന്നില്ല
പൂക്കളാകുന്നില്ല
പ്യൂപ്പകളാകുന്നില്ല
പുഴു തിന്ന ആപ്പിളുകളാകുന്നില്ല
പല പല അപ്പൂപ്പൻതാടികളാകുന്നില്ല
നമ്മുടെതെന്ന് പാടുന്ന
പാടത്തെ പൂത്ത
മുളക് ചെടികൾ
മാത്രമാകുന്നു അവ
എരിവു പൂവിട്ട
പുലരികൾ മാത്രമാകുന്നു അവ
.
(2012)
No comments:
Post a Comment