Apr 5, 2015

Celluloid

നിറയെ നിറങ്ങളുള്ള 
വലിയൊരു ചുവരിന് കീഴെ 
ഒരു പറ്റം ആളുകൾ 
അവരുടെ കുപ്പായത്തിന്റെ നിറങ്ങൾ
പുഴയിലൊഴുക്കുന്നു
നദിയുടെ പൂമുഖത്ത്-  
കന്യകമാർ നൃത്തം വെയ്ക്കുന്നു  
വെള്ളിത്തിരയെ നോക്കി ചിരിക്കുന്ന 
കുട്ടിയെ നമുക്ക് തൻസീർ  എന്ന് വിളിക്കാം
മലയുടെ താഴ്‌വാരങ്ങളിലേക്ക്  
കൈ പിടിച്ചോടുന്ന കുട്ടികളെ 
അവൻ നോക്കി നോക്കി നില്ക്കവേ 
നിറയെ ചിത്രങ്ങൾ പതിച്ച 
ചുവരുകൾക്കിടയിൽ നിന്ന് 
ഒരു കറുത്ത ഹമ്മർ സൈക്കിൾ ചുമന്ന് 
ഞാൻ വരുന്നു
  
വർഷങ്ങൾക്കു മുന്പ് ഒരു ശവ ഘോഷ യാത്രയിൽ 
കെട്ടുപോയ വിളക്കിനാൽ 
അന്ധത പേറിയ ഞാൻ  
മിഴികളടച്ചു നിന്റെ  മുഖം തൊട്ടു നോക്കുന്നു
വിശന്നു കരയുന്ന കുട്ടികള്ക്ക് വേണ്ടി 
ആരും ഒന്നും ചെയ്യുന്നില്ല ;എന്തുചെയ്യാൻ
വർഷങ്ങൾക്കു മുൻപ് പോലെ 
അവൾ കടന്നു പോകുന്നു 
കടലുകൾക്കും കന്യാസ്ത്രീകൾക്കും
ഇടയിലൂടെ 
ചോരയിറ്റുന്ന കറുത്ത ടാങ്കറുകൾക്കിടയിലൂടെ
നിറം നഷ്ടപ്പെട്ടു പോകും വരെ 
കണ്ണിൽ നിന്നും മറയും വരെ ഓടുന്നു.
തമ്മിൽ കൈകൾ ചേർത്തു പിടിച്ചു നടന്നൊരു കാലം 
കൽത്തൂണുകൾക്കിടയിലൂടെ തമ്മിൽ 
നോക്കിയാ കാലം 
കിനാവേ അതാ മുഖം തിരിച്ചു കളയുന്നു 
കുട ചുരുക്കിയാലോ,
ഇനി നടന്നു തുടങ്ങിയാലോ
yes  i  am  playing  with  my  ass.

  
റഗ്ഗാ ബാന്റ്  പതാകകളെന്തി ഘോഷയാത്രയായി 
കടന്നു വരുന്നു, 
അവരുടെ പ്രജ്ഞയിൽ വിപ്ലവം മാത്രമേ  ഉള്ളൂ  എങ്കിൽ 
നനഞ്ഞ മുടിയുള്ള പെണ്‍കുട്ടി നിന്നെ ഞാൻ 
ഈ സമയം ഭോഗിച്ചു കൊല്ലട്ടെ, 
കുരിശിലേറുന്ന ക്രിസ്തുവിനെ കണ്ട്,
അയാളുടെ മുറിവുകൾ കണ്ട്,
മണ്ണ് പുരണ്ട ദേഹം കണ്ട് 
മുഖം തിരിക്കുന്ന ഭീരുകളെ  
എന്റെ തോന്നിവാസങ്ങൾ കാണുക 
ജലത്തിനൊ മുഷ്ടികൾക്കോ എന്നിലൊന്നും ചെയ്യാനില്ല 
ഞങ്ങൾ നഗരത്തിന്റെ ആജ്ഞയിൽ പതറിയ 
പതിരുകളല്ല
അതിജീവനത്തിന്റെ അതിരുകളിൽ 
വളരുന്ന കാട്ടു ചെടികളാണ് നമ്മൾ
പക്ഷികൾ ചിരിക്കട്ടെ 
അവ പറക്കട്ടെ 
ഒരു സ്വപ്നത്തിൽ നിന്നൊരു-
സ്വപ്നത്തിൽ നിന്നൊരു-
സ്വപ്നത്തിൽ നിന്നൊരു-
സ്വപ്നം എന്ന പോലെ ചേലകൾ
മാറി മാറി ക്കൊണ്ടിരിക്കാം 
ഇരുട്ടിൽ നമുക്കായി  വാൾത്തലപ്പുകൾ
തിളങ്ങുന്നതു വരെ  
നഗരത്തിന്റെ നാരായ വേരുകളിലെയ്ക്ക് നോക്കാം   
നീയവരെ കൊല്ലുക, അല്ലെങ്കിൽ നീ
ആദ്യം മരിക്കുക.
ഗാന്ധി 
അധിനിവേശക്കാരുടെ ദ്വാരപലകൻ  ആണെന്ന് 
അരുന്ധതി റോയി പറയും 
പറയട്ടെ 
ഞാനാണ് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ യഹൂദൻ
ബുദ്ധൻ , ഞാൻ നിങ്ങളിലെ ഓരോരുത്തനുമാണ് 
എന്നും ഗാന്ധി പറഞ്ഞിടുണ്ട് 
രോഷം കൊണ്ടെന്തു കാര്യം 
ഉറഞ്ഞുപോയ ജലധാരയിൽ- 
നിന്നൊരു ശിൽപം കൊത്തിയെടുക്കുക
എളുപ്പമുള്ള കാര്യമേയല്ല
ഹൃദയത്തിന്റെ കേൾക്കാത്ത
സ്പന്ദനങ്ങൾക്ക് ചേർത്തുപിടിച്ച കൈക്കുഞ്ഞുമായി 
അകലേയ്ക്ക് നടക്കുന്നവരെ നോക്കി നില്ക്കുന്നെങ്കിൽ 
ഇരുട്ടിലൊരു തിരി തെളിയും 
വര്ഷം വരും 
ആ മഴയ്ക്ക് തൊട്ടു മുന്പ് ഞാൻ നിന്നെ ചുംബിക്കും 
നീയെന്നെ  നോക്കി നില്ക്കുന്നത് 
നീന്തി നടക്കുന്ന രണ്ടു മീനുകൾക്കിടയിലൂടെ
എനിക്ക് കാണാം 
ദേഹങ്ങൾക്ക് കുറുകെ കടന്നു പോകുന്ന 
വള്ളം നല്കുന്ന മുറിവുകൾക്ക്‌ ശേഷം നാം 
നഗ്നതയെ ഓർക്കുന്ന രണ്ടു ശരീരങ്ങളാവും
എന്നെ നോക്കുന്ന നിങ്ങളാണ് 
ബുദ്ധൻ.
ബുദ്ധാ.. 
ഒരു സൈക്കിൾ ചുമന്നു റോഡിനു കുറുകെ 
കടക്കാൻ ഇരു വശവും നോക്കി ക്കൊണ്ട് നില്ക്കുന്ന 
എന്നെ നിങ്ങൾ വിഡ്ഢി എന്ന് വിളിക്കുന്നു 
നിങ്ങളങ്ങനെ വിളിച്ചത് കൊണ്ട് 
ഞാൻ വിഡ്ഢിയാകുമോ 
വിളിക്കാതിരിക്കുന്നത് കൊണ്ട് 
ഞാൻ വിഡ്ഢിയല്ലാതാകുമോ

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...