ഏതോ വസന്തത്തിൽ
നഷ്ടപ്പെട്ട അസ്തമയത്തിൽ
വരണ്ടുണങ്ങിയ ഉദ്യാനശീലങ്ങൾ നാം.
വഴിവക്കുകളിൽ
ഇടനാഴികളിൽ
മദിരപാനങ്ങളിൽ
വാടിയുണങ്ങിയ സൂര്യകാന്തിച്ചെടികളെ
ഇടനാഴികളിൽ
മദിരപാനങ്ങളിൽ
വാടിയുണങ്ങിയ സൂര്യകാന്തിച്ചെടികളെ
തുടയെല്ലിൽ നിന്ന് കണ്ടെടുത്തു,
ബോധം മറയുന്നതിനു
തൊട്ട് മുമ്പെങ്കിലും
വിത്തെറിഞ്ഞു കൊടുക്കണം
വാന്ഗോഗിന്
കൊണ്ട്പോയ് വിതച്ചു വളർത്തട്ടെ
തൊട്ട് മുമ്പെങ്കിലും
വിത്തെറിഞ്ഞു കൊടുക്കണം
വാന്ഗോഗിന്
കൊണ്ട്പോയ് വിതച്ചു വളർത്തട്ടെ
അസ്തമയസൂര്യകാന്തികൾ.
No comments:
Post a Comment