പാതിരാവിൽ കപ്പളങ്ങ
വെട്ടിയിട്ട് വീഞ്ഞുവാറ്റി
കാന്താരിയിട്ട കപ്പയാക്കി
കറുമുറാ ഗ്ലമ ഗ്ലമ
കറുമുറാ ഗ്ലമ ഗ്ലമ
എന്നിങ്ങനെ താളത്തിൽ
കഴിച്ചും കുടിച്ചും
മദിക്കാൻ പാകത്തിൽ
സന്തോഷം വന്നപ്പോ
നവംബറിലെ പൂച്ചയായി
മ്യാവൂ എന്ന മഞ്ഞുകാലം
കണ്ണിറുക്കി പാൽ കുടിച്ച
അതേ രാത്രിയിൽ
ഇത്രയൊക്കെയെഴുതാൻ പാകത്തിൽ
പിസ്ക്കോ പിസ്ക്കോ
എന്ന് യഥേഷ്ടം
വാക്കുകൾ വീശി
വിതറി വിതറി
യൂഷ് മ്യൂഷ് ന്ന്
കുളിരോ കുണ്ഠിതമോ
ഉണ്ടാക്കിയുണ്ടാക്കി
രസിക്കുകയാണിങ്ങനെ
വ്ർറൂം വ്ർറൂം ന്ന്
ബൈക്കോടണമാതിരി
പ്ലൂമ് പ്ലൂമ് ന്ന്
ബോട്ടോടണമാതിരി
ഗ്രീമ് ഗ്രീമ് ന്ന്
പ്ലെയ്‌നോടണമാതിരി
വെട്ടിയിട്ട് വീഞ്ഞുവാറ്റി
കാന്താരിയിട്ട കപ്പയാക്കി
കറുമുറാ ഗ്ലമ ഗ്ലമ
കറുമുറാ ഗ്ലമ ഗ്ലമ
എന്നിങ്ങനെ താളത്തിൽ
കഴിച്ചും കുടിച്ചും
മദിക്കാൻ പാകത്തിൽ
സന്തോഷം വന്നപ്പോ
നവംബറിലെ പൂച്ചയായി
മ്യാവൂ എന്ന മഞ്ഞുകാലം
കണ്ണിറുക്കി പാൽ കുടിച്ച
അതേ രാത്രിയിൽ
ഇത്രയൊക്കെയെഴുതാൻ പാകത്തിൽ
പിസ്ക്കോ പിസ്ക്കോ
എന്ന് യഥേഷ്ടം
വാക്കുകൾ വീശി
വിതറി വിതറി
യൂഷ് മ്യൂഷ് ന്ന്
കുളിരോ കുണ്ഠിതമോ
ഉണ്ടാക്കിയുണ്ടാക്കി
രസിക്കുകയാണിങ്ങനെ
വ്ർറൂം വ്ർറൂം ന്ന്
ബൈക്കോടണമാതിരി
പ്ലൂമ് പ്ലൂമ് ന്ന്
ബോട്ടോടണമാതിരി
ഗ്രീമ് ഗ്രീമ് ന്ന്
പ്ലെയ്‌നോടണമാതിരി
No comments:
Post a Comment