ഹാ ഹ ഹ എന്നട്ടഹാസം
കറുത്ത കയ്യില്ലാക്കുപ്പായത്തിൽ
തുന്നിവെച്ച കലാകാരാ..
നീ നേരത്തെ എന്റെ നഗ്നത മറച്ചു.
ശ്വാസം കിട്ടാതെ ആ പൊട്ടിച്ചിരി
ഞാൻ നിർത്തിവെച്ചെങ്കിലും
അട്ടഹാസചിരി
എന്റെ കുപ്പായത്തിൽ നിറഞ്ഞു തുളുമ്പുന്നു
ഇതൊരു ഒക്ലാഗണ്ടൻ പദ്ധതി തന്നെ
എത്രയാനന്ദിച്ചിട്ടും മതി വരാത്തതിനാൽ
ആഴ്ചക്കാലത്തേക്കീ കുപ്പായം ഊരേണ്ടതില്ലല്ലോ
കരച്ചിലും പിഴിച്ചിലും കൂടി കുപ്പായത്തിലാക്കിയാൽ സൂപ്പർ
വല്ലപ്പോഴും ശ്വാസം കഴിക്കാം
റെസ്റ്റെടുക്കാം
വികാരങ്ങളെ തുന്നിയെടുക്കാൻ
കവിതയെഴുത്തിലൊക്കെ
കഷ്ടപ്പെടുന്ന ബഡാബാടിയന്മാർക്ക്
ഇതൊന്നു പരീക്ഷിക്കാവുന്നതാണ്
അബദ്ധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിലും
ഞാനേതായാലും
ഒരു സന്തോഷക്കുപ്പായത്തിനു
ഓർഡർ കൊടുത്തിട്ടുണ്ട്
അതൊന്നിങ്ങു വന്നോട്ടെ കാണാം
ചിരിച്ചു ചിരിച്ചെന്റെ കുടല് മറിയും
കറുത്ത കയ്യില്ലാക്കുപ്പായത്തിൽ
തുന്നിവെച്ച കലാകാരാ..
നീ നേരത്തെ എന്റെ നഗ്നത മറച്ചു.
ശ്വാസം കിട്ടാതെ ആ പൊട്ടിച്ചിരി
ഞാൻ നിർത്തിവെച്ചെങ്കിലും
അട്ടഹാസചിരി
എന്റെ കുപ്പായത്തിൽ നിറഞ്ഞു തുളുമ്പുന്നു
ഇതൊരു ഒക്ലാഗണ്ടൻ പദ്ധതി തന്നെ
എത്രയാനന്ദിച്ചിട്ടും മതി വരാത്തതിനാൽ
ആഴ്ചക്കാലത്തേക്കീ കുപ്പായം ഊരേണ്ടതില്ലല്ലോ
കരച്ചിലും പിഴിച്ചിലും കൂടി കുപ്പായത്തിലാക്കിയാൽ സൂപ്പർ
വല്ലപ്പോഴും ശ്വാസം കഴിക്കാം
റെസ്റ്റെടുക്കാം
വികാരങ്ങളെ തുന്നിയെടുക്കാൻ
കവിതയെഴുത്തിലൊക്കെ
കഷ്ടപ്പെടുന്ന ബഡാബാടിയന്മാർക്ക്
ഇതൊന്നു പരീക്ഷിക്കാവുന്നതാണ്
അബദ്ധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിലും
ഞാനേതായാലും
ഒരു സന്തോഷക്കുപ്പായത്തിനു
ഓർഡർ കൊടുത്തിട്ടുണ്ട്
അതൊന്നിങ്ങു വന്നോട്ടെ കാണാം
ചിരിച്ചു ചിരിച്ചെന്റെ കുടല് മറിയും
No comments:
Post a Comment