Nov 30, 2019

ഉപരി(വി)പ്ലവം

ചെമ്പരത്തി ചെടിയുടെ ചില്ലകളേ 
നിന്നെ അരിഞ്ഞിട്ട 
അരിവാളിൻ തലപ്പിൽ പടർന്ന 
ചെഞ്ചോരയിൽ തെളിഞ്ഞ 
ചിത്രത്തിൽ കയറിവന്നു 
വഴിവിളക്കുകൾ തെളിച്ച 
കുതിരമീനുകൾക്ക് തീറ്റ കൊടുത്ത,
കടലിനെ വാറ്റു ചാരായ കുപ്പിയിൽ 
നിറച്ചു വെച്ചു 
കടലാസുകപ്പലിൽ 
കര കടന്നുപോയ 
കിനാവള്ളിയിൽ 
കാലു പിണഞ്ഞ 
നീലാംബരകുപ്പായക്കാരന്റെ
വർണങ്ങൾ നിറഞ്ഞ വിചാരങ്ങളിൽ 


നിനിറങ്ങിയോടി  വേഗം

വാ
വാ
മനോരഞ്ജിനീ സുരാംഗനീ
സൂപ്പർ സുരാ സിന്ദരീ..
  

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...