Nov 30, 2019

ആനക്കാട്ടിൽ അലക്‌സാൻഡ്ര കൊല്ലന്താ 

വില്ലിസ് ന്റെ പഴയ പച്ചജീപ്പിൽ
അലക്‌സാൻഡ്ര കൊല്ലന്താ
ഓക് ലെയുടെ കൂളെഴ്‌സും വെച്ച്
ഒരു തെറുപ്പുബീഡി വലിച്ചുകൊണ്ടു
ലേലത്തിന് വരും.
അധികമാരും ധരിക്കാത്ത തരം 
കറുത്ത ചട്ടയാണ വരുടെ വേഷം. 
അവരത്ര സത്യക്രിസ്ത്യാനി ഒന്നുമല്ല.  
കഴുത്തിൽ  വെന്തിങ്ങയും  കുരിശുമില്ല
ഹിറ്റ്ലർ എന്ന  അവരുടെ ചുവന്നപട്ടി 
ആരെയും കൂസാതെ നിൽക്കും 
എതിർത്തു പറയുന്നവരുടെ കണ്ണിൽ നിന്ന് 
പൊന്നീച്ച പറക്കും
മുറിവുകളിൽ പനിനീർ ദലങ്ങൾ പൊഴിയും
കലാപരിപരിപാടികൾക്കൊടുക്കം 
കൊടുക്കാൻ ഡേവിഡേട്ടൻ
ഗോതമ്പുബിയറും തണുപ്പിച്ചു 
കാത്തിരിക്കുകയാണ്
ലേലം കഴിഞ്ഞാൽ കയ്യാങ്കളി
അതുകഴിഞ്ഞു മിച്ചം വരുന്നവർക്ക് മിച്ചം 
അടുത്ത പൂരവും പ്പള്ളി പെരുന്നാളും
അലമ്പുള്ളവർക്ക്  
 വീട്ടിൽ 
ചുവരിൽ ചിത്രമായി വിശ്രമം
ലേലം ഇതാ  ഉറപ്പിക്കാൻ പോകുന്നു
അലക്‌സാന്ദ്ര കൊല്ലന്താ ലേലം ഒരുതരം..
രണ്ട് തരം...
മൂന്നു......
  

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...