Apr 11, 2020

മാർത്താ,
നമ്മളതിൽ നിന്നേറെ
മുന്നോട്ട് പോയി.
എന്തിൽ നിന്നേതിലേക്ക്
എന്ന ചോദ്യം
വാൽ മുറിഞ്ഞ 

പല്ലിയെ പോലെ നിന്നാൽ
ഉറ പൊട്ടിയ ഉടവാൾ
എന്ന നിലയിൽ 

ഇന്നത്തെ സാഹചര്യം
ജീവിത്തിൽ 
നിന്ന്  
ഇറങ്ങിപ്പോകാൻ തുനിഞ്ഞാൽ
നിറയെ കടൽക്കാക്കകൾ പറക്കുന്ന,
മുക്കുവൻമാർ ചടഞ്ഞിരിക്കുന്ന
ഈ കടൽ മുഖത്ത്
പട്ടം പറത്തുന്ന 

കിടാങ്ങൾക്കിടയിൽ 
നിന്നെ മറച്ചു പിടിക്കുക
മഞ്ഞുകാലം വന്ന് 

നമ്മിലേൽപ്പിക്കുന്ന 
വിഷാദത്തിന്റെ ഇതളുകൾ 
ഈ തെരുവിന് മേൽ 
പെയ്തുവീഴുമ്പോൾ
കഫെ ടെസ്സയിലെ 

റാക്കിലിരിക്കുന്ന 
പുസ്തകത്തിലെ 
അവസാന വരിയിലേക്ക് 
കണ്ണോടിച്ചു കാപ്പി കുടിക്കുന്ന 
ജിപ്സികളുടെ 
കൂട്ടത്തിൽ 
എന്നെ തിരയാതിരിക്കുക.
ഇനി നമ്മൾ പിന്നെ
തെരുവുകൾ
താരകങ്ങൾ
നഗരങ്ങൾ
തടാകങ്ങൾ
ചിരികൾ
തേങ്ങലുകൾ
ഓർമ്മകൾ മന്ദാരങ്ങൾ.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...