ആപ്രിക്കോട്ടിന്റെ
ഈ സന്ധ്യകൾ
നിങ്ങളെ കണ്ടില്ലെന്ന്
നടിക്കുകയാണ്.
നിറയെ നിറയെ
ഓറഞ്ചു പഴങ്ങൾ
ചേർത്ത് തുന്നി
നിങ്ങളൊരു കമ്പളം
സൃഷ്ടിക്കുന്നു.
അല്പനേരത്തെ
തിരക്കിൽ നഗരം
നിന്റെ ഓറഞ്ചു സന്ധ്യകളിൽ
നിറയുന്നു.
ആപ്രിക്കോട്ടിന്റെ
ഈ സന്ധ്യകൾ
നിങ്ങൾ ഒരിക്കലും
വരയ്ക്കാൻ പോകുന്നില്ലാത്ത
ചിത്രങ്ങളായി മാറുന്നുവെന്ന്
സങ്കൽപ്പിക്കൂ
മഞ്ഞു വീണുകിടക്കുന്ന
കാടുകളിൽ നിന്ന്
കൂട്ടമായി ഓടി വരുന്ന
കലമാനുകളുടെ
കണ്ണുകളിൽ നിന്ന്
നിങ്ങളെത്ര രാത്രികളുടെ
കുരുക്കഴിച്ചെടുക്കും?
ഈ സന്ധ്യകൾ
നിങ്ങളെ കണ്ടില്ലെന്ന്
നടിക്കുകയാണ്.
നിറയെ നിറയെ
ഓറഞ്ചു പഴങ്ങൾ
ചേർത്ത് തുന്നി
നിങ്ങളൊരു കമ്പളം
സൃഷ്ടിക്കുന്നു.
അല്പനേരത്തെ
തിരക്കിൽ നഗരം
നിന്റെ ഓറഞ്ചു സന്ധ്യകളിൽ
നിറയുന്നു.
ആപ്രിക്കോട്ടിന്റെ
ഈ സന്ധ്യകൾ
നിങ്ങൾ ഒരിക്കലും
വരയ്ക്കാൻ പോകുന്നില്ലാത്ത
ചിത്രങ്ങളായി മാറുന്നുവെന്ന്
സങ്കൽപ്പിക്കൂ
മഞ്ഞു വീണുകിടക്കുന്ന
കാടുകളിൽ നിന്ന്
കൂട്ടമായി ഓടി വരുന്ന
കലമാനുകളുടെ
കണ്ണുകളിൽ നിന്ന്
നിങ്ങളെത്ര രാത്രികളുടെ
കുരുക്കഴിച്ചെടുക്കും?
No comments:
Post a Comment