Apr 11, 2020

ചായക്കപ്പിൽ
നക്ഷത്രങ്ങളും
ബൂട്ടിൻതുമ്പിൽ
മഞ്ഞുകണങ്ങളും
മേപ്പിൾ മരങ്ങൾ
ഇലകൾ വീഴ്ത്താത്ത
ശിശിരങ്ങളുമാണ്
ഇനി നമുക്കുള്ളത്
ഇതൊരു തരം
മങ്ങിയ ഛായാചിത്രമായി
മാറുകയാണ്.
നിന്റെ അവസാനത്തെ
ചിത്രത്തിലേക്ക്
തോണി തുഴഞ്ഞു
ഞാൻ വരുമെന്ന്
ഉറപ്പ് പറയാനില്ല
നമ്മെ കണ്ടില്ലെന്നു
നടിച്ച അപ്പ്രിക്കോട്ടിന്റെ
സന്ധ്യകൾ
തീരുന്നേയില്ലല്ലോ
നമ്മൾ
ആശ്ചര്യചിഹ്നങ്ങളായിരുന്നു.
തല കുത്തി നിന്ന്
ലോകത്തെ കണ്ടവർ
നമ്മൾ
ചോദ്യചിഹ്നങ്ങളായിരുന്നു
തല കുത്തിനിന്ന്
മലക്കം മറിഞ്ഞവർ
നീല നീല
ചായമടിച്ച വീടുകളുടെ
നഗരത്തിൽ
തീർന്നു പോയ
കഥകളിൽ
ഒരിക്കലും
നമ്മളുണ്ടാവരുത്.
നമുക്ക് പങ്കിടാൻ
ആയിരം ആത്മഹത്യകളുടെ
സ്പര്ശങ്ങളല്ലാതെ
മറ്റെന്തുണ്ട് കിളിയേ..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...