ഏത് മോശം സാഹചര്യങ്ങളിലും
മഴയെ ഇഷ്ടപെടുന്ന
ഒരാളെന്ന നിലയിൽ
അർദ്ധരാത്രിയിലെ മഴ
എന്ന രൂപകം
എന്നെ വല്ലാതെ
ആശ്വസിപ്പിക്കുന്നുണ്ട്
അത് കൊണ്ട്
അത് കൊണ്ട് മാത്രം
തല്ക്കാലം
ദുഖങ്ങളിൽ നിന്ന്
സാഗരങ്ങളും
താരകങ്ങളും
നഗരങ്ങളും
മാറ്റിവെയ്ക്കുന്നു.
ആനന്ദങ്ങളിലേക്ക്
സാക്സഫോണുകളും
മെറ്റൽഫ്ലൂട്ടുകളും
പിയാനോകളും
ചേർത്ത് വെയ്ക്കുന്നു
ഇനിയീ ഗതകാല ഭാവനയെ
ഇങ്ങനെ തുന്നിവെച്ചാൽ മതിയാവും..
മഴയെ ഇഷ്ടപെടുന്ന
ഒരാളെന്ന നിലയിൽ
അർദ്ധരാത്രിയിലെ മഴ
എന്ന രൂപകം
എന്നെ വല്ലാതെ
ആശ്വസിപ്പിക്കുന്നുണ്ട്
അത് കൊണ്ട്
അത് കൊണ്ട് മാത്രം
തല്ക്കാലം
ദുഖങ്ങളിൽ നിന്ന്
സാഗരങ്ങളും
താരകങ്ങളും
നഗരങ്ങളും
മാറ്റിവെയ്ക്കുന്നു.
ആനന്ദങ്ങളിലേക്ക്
സാക്സഫോണുകളും
മെറ്റൽഫ്ലൂട്ടുകളും
പിയാനോകളും
ചേർത്ത് വെയ്ക്കുന്നു
ഇനിയീ ഗതകാല ഭാവനയെ
ഇങ്ങനെ തുന്നിവെച്ചാൽ മതിയാവും..
No comments:
Post a Comment