കാലം കടന്നു പോകെ
അവസാനത്തെ ജീവൻ
എന്ന നിലയിൽ നീരിലെ കരിമീൻ
കാതറീന്റെ കൈക്കുമ്പിളിലേക്ക്
പിടഞ്ഞു കയറി.
മൽസ്യങ്ങൾ നഷ്ടമാവുന്ന
ഈ അവസ്ഥയിൽ
ഏകാന്തതയെ
ഒരു ജലജീവിയായി
സങ്കൽപ്പിച്ച്
ജലം ഒഴുക്ക് തുടർന്നു.
മീനിന്റെ ഉടലിൽ
കാതറീൻ തനിച്ചായി
അവളുടെ
ചുവന്ന പ്രണയത്തിന്റെ
ശ്വാസോച്ഛാസം നഷ്ടപ്പെട്ടു
ചെകിളപ്പൂക്കളുടെ
ഇതളുകൾ അടർന്നു.
വേരിൽ നിന്ന് പോന്നവർ എന്നിരിക്കെ
തുലച്ചു കളഞ്ഞ ഓർമകളിൽ
അവൾ തന്റെ പേര്
നിർത്താതെ
തിരഞ്ഞുകൊണ്ടിരുന്നു
അവസാനത്തെ ജീവൻ
എന്ന നിലയിൽ നീരിലെ കരിമീൻ
കാതറീന്റെ കൈക്കുമ്പിളിലേക്ക്
പിടഞ്ഞു കയറി.
മൽസ്യങ്ങൾ നഷ്ടമാവുന്ന
ഈ അവസ്ഥയിൽ
ഏകാന്തതയെ
ഒരു ജലജീവിയായി
സങ്കൽപ്പിച്ച്
ജലം ഒഴുക്ക് തുടർന്നു.
മീനിന്റെ ഉടലിൽ
കാതറീൻ തനിച്ചായി
അവളുടെ
ചുവന്ന പ്രണയത്തിന്റെ
ശ്വാസോച്ഛാസം നഷ്ടപ്പെട്ടു
ചെകിളപ്പൂക്കളുടെ
ഇതളുകൾ അടർന്നു.
വേരിൽ നിന്ന് പോന്നവർ എന്നിരിക്കെ
തുലച്ചു കളഞ്ഞ ഓർമകളിൽ
അവൾ തന്റെ പേര്
നിർത്താതെ
തിരഞ്ഞുകൊണ്ടിരുന്നു
No comments:
Post a Comment